വൈദേകം റിസോര്‍ട്ടിലേത് സാധാരണ പരിശോധനയെന്ന് ഇ.പി. ജയരാജന്‍ മനോരമ ന്യൂസിനോട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി ടി.ഡി.എസ് അടിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ടി.ഡി.എസ് അടയ്ക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്ന് ഇ.പി പറഞ്ഞു.
വൈദേകം റിസോര്‍ട്ടിലെ ആദായനികുതി പരിശോധന സ്വാഭാവികനടപടിയെന്ന് സി.ഇ.ഒ. തോമസ് ജോസഫ്. റിസോര്‍ട്ട് ടി.ഡി.എസ് കൃത്യമായി ഫയല്‍ ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിലെ എല്ലാ നിക്ഷേപവും ബാങ്ക് അക്കൗണ്ടുവഴിയാണ് ലഭിച്ചിട്ടുള്ളതെന്നും അദേഹം കണ്ണൂരില്‍ പറഞ്ഞു.
അതിനിടെ റിസോര്‍ട്ടില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന നാല് മണിക്കൂറായി തുടരുകയാണ്. വൈദേകം റിസോർട്ടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡിയും അന്വേഷണം തുടങ്ങി.
EP Jayarajan and Resort CEO response on income tax raid at Kannur Vaidekam resort