mohan-bhagwat-2

ഇന്ത്യയിലെ നിരക്ഷരതയ്ക്ക് കാരണം ബ്രിട്ടീഷ് ഭരണമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിന് മുന്‍പ് ഇന്ത്യയില്‍ ജനസംഖ്യയുടെ 70 ശതമാനവും അറിവുള്ളവരായിരുന്നു. തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലായിരുന്നു. ഇംഗ്ലണ്ടില്‍ 17 ശതമാനം മാത്രമേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസരീതി അടിച്ചേല്‍പ്പിച്ചതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവരുടെ എണ്ണം 17 ശതമാനമായി താഴ്ന്നു. ജാതിമതഭേദങ്ങളില്ലാതെയാണ് ഇന്ത്യയില്‍ മുന്‍പ് വിദ്യാഭ്യാസം നല്‍കിയിരുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

 

British destroyed Indian education system: RSS chief Mohan Bhagwat