ആർഎസ്എസ് വേദിയിൽ നിന്നുള്ള നടി അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിന്‍റെ ചിത്രമാണ് വൈറലായിരിക്കുന്നത്. വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുതൽ ബാലഗോകുലത്തിലും മറ്റു സംഘവേദികളിലും സജീവമാണ് അനുശ്രീ. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി എന്ന നിലയിലാണ് ഈ ആഘോഷങ്ങളുടെയെല്ലാം ഭാഗമാകുന്നതെന്ന് താരം തുറന്നു പറഞ്ഞിരുന്നു.
നേരത്തെ ആർഎസ്എസ് പരിപാടിയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തിരുന്നു. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.