TAGS

കൊല്ലം കോര്‍പറേഷനിലെ മാലിന്യസംസ്കരണത്തില്‍ നിന്ന് ഒഴിവായെന്ന സോണ്ട ഇന്‍ഫ്രാടെക്കിന്റെ വാദം തള്ളി മേയര്‍ പ്രസന്ന ഏണസ്റ്റ്. കമ്പനി ഒഴിവായതല്ല, കോര്‍പറേഷന്‍ ഒഴിവാക്കിയതാണെന്ന് മേയര്‍.  കമ്പനിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.  സോണ്ട 25ശതമാനം  തുക മുന്‍കൂര്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ആവശ്യപ്പെട്ട ഡെപ്പോസിറ്റ് നല്‍കാനും തയാറായില്ല. ഇതേതുടര്‍ന്ന് നിലവിലെ കൗണ്‍സിലാണ് സോണ്ടയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.