മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയിൽ  ആക്ഷൻ ഒടിടി സിഇഒ  വിജേഷ് പിള്ള ഇന്ന് കർണാടക പൊലീസ് മുൻപാകെ ഹാജരാകും. ബെംഗളൂരു കെ.ആർ.പുരം  പൊലീസ് സ്റ്റേഷനിൽ 11 മണിയോടെ ആകും  വിജേഷ് അഭിഭാഷകനൊന്നിച്ച് എത്തുക. സ്വപ്നയുടെ പരാതിയിൽ കുറ്റകരമായ  ഭീഷണിപ്പെടുത്തൽ വകുപ്പ് ചുമത്തിയാണ്  വിജേഷിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ  ദിവസം  ഹാജരാകാനുള്ള  നോട്ടീസ് വാട്സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് കർണാടക പൊലീസ് പറയുന്നത്. അതിനിടയ്ക്കാണ്  നേരിട്ട് ഹാജരാകും എന്ന് വിജേഷ് തന്നെ  മാധ്യമങ്ങളെ അറിയിച്ചത്.

 

Vijesh Pillai will appear the Karnataka Police