എറണാകുളം ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഏഴാം സെക്ടറിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ തീവ്രശ്രമം. അഗ്നിരക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. തീപിടിച്ച ഭാഗത്തെ മാലിന്യം മണ്ണുമാന്തികള്‍ ഉപയോഗിച്ച് ഇളക്കി നനയ്ക്കുന്നു.
ബിപിസിഎല്ലിന്റെ ഉള്‍പ്പെടെ അഗ്നിരക്ഷായൂണിറ്റുകള്‍ എത്തിക്കുമെന്ന് കൊച്ചി മേയര്‍ പറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും മേയര്‍ പറഞ്ഞു. തീ ഉടന്‍ നിയന്ത്രിക്കാനാകുമെന്ന് കലക്ടര്‍ എന്‍.എസ്.കെ ഉമേഷും പറഞ്ഞു. റീജയണല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തുണ്ടെന്നും കലക്ടര്‍ പറഞ്ഞു.