yediyurappa-ktk

കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് എതിരെ മകന്‍ വിജയേന്ദ്ര മല്‍സരിക്കുമെന്ന അഭ്യൂഹം തള്ളി ബി.ജെ.പി. നേതാവ് യെഡിയൂരപ്പ രംഗത്ത്. സിദ്ധരാമയ്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന കരുത്തനായ സ്ഥാനാ‍ര്‍ഥിയെ തന്നെ വരുണയില്‍ മല്‍സരിപ്പിക്കുമെന്നു പറഞ്ഞ യെഡിയൂരപ്പ വിജയേന്ദ്ര ശിക്കാരിപുരയില്‍ തന്റെ പിന്തുടര്‍ച്ചക്കാരനാകുമെന്നും പ്രഖ്യാപിച്ചു. 

 

കഴിഞ്ഞ തവണ ബദാമിയില്‍ സിദ്ധരാമയ്യയുടെ ഭൂരിപക്ഷം 1696 യി ചുരുക്കിയതു പോലെയുള്ള മത്സരം വേണമന്നാണു ബി.ജെ.പി. ദേശീയ നേതൃത്വം ആവശ്യപ്പട്ടിരിക്കുന്നത്. കോണ്‍ഗ്രസ് കോട്ടയായ മൈസുരുവിലെ വരുണയില്‍ മത്സരിക്കുന്ന സിദ്ധരാമയ്യയ്ക്കെതിരെ കരുത്തനെ തന്നെ രംഗത്തിറക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ്.യെഡിയൂരപ്പ അവകാശപ്പെടുന്നു. മകന്‍  ബി.വൈ വിജേന്ദ്രയെ വരുണയില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളെ തുടക്കത്തില്‍ യെഡിയൂരപ്പ തള്ളിയതുമില്ല.

 

ഇതോടെ വരുണയില്‍ സിദ്ധരാമയ്യ –വിജയേന്ദ്ര മത്സരമെന്ന പ്രതീതിയായി. അപകടം മണത്ത യെഡിയൂരപ്പ ഒടുവില്‍ മകനെ സ്വന്തം മണ്ഡലമായ ശിക്കാരിപ്പുരയില്‍ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിച്ചു. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായം നിര്‍ണായക ശക്തിയായ മണ്ഡലമാണു വരുണ. രൂപീകൃതമായതിനുശേഷം ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമേ ഇവിടന്നു വിജയിച്ചിട്ടൊള്ളൂ.

 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചിട്ടുള്ള യെഡിയൂരപ്പയുടെ ഇനിയുള്ള ഏക ലക്ഷ്യം. ഇതിനു ശിക്കാരിപുര പോലെ സുരക്ഷിതമായ മണ്ഡലം േവറെയില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണു ബി.ജെ,പി ദേശീയ നേതൃത്വത്തെ പോലും മറികടന്നുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം. 

 

Not Against Siddaramaiah. BS Yediyurappa Says Son Will Contest From..