aap-bjp

TOPICS COVERED

ഡല്‍ഹിയില്‍ ബംഗ്ലദേശീ നുഴഞ്ഞുകയറ്റക്കാരെ എ.എ.പി. വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ബി.ജെ.പി. പിന്നില്‍ രണ്ട് എ.എ.പി,  എം.എല്‍.എമാരാണെന്നും ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. വ്യാജ ആധാര്‍കാര്‍ഡ് നിര്‍മാണത്തില്‍ എ.എ.പി. എം.എല്‍.എയെ പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെയാണ് ആരോപണം.  ബി.ജെ.പി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എ.എ.പി. ചെയര്‍മാന്‍ അരവിന്ദ് കേജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  നല്‍കി.

 

അടുത്തിടെ വ്യാജ ആധാര്‍കാര്‍ഡുമായി ഏതാനും ബംഗ്ലദേശി പൗരന്‍മാര്‍ ഡല്‍ഹിയില്‍ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എ.എ.പി. എം.എല്‍.എ മൊഹീന്ദര്‍ ഗോയലിനെയും ഓഫിസ് ജീവനക്കാരെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടാണ് ബി.ജെ.പി. ആയുധമാക്കിയത്. വ്യാജ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് എ.എ.പി. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നും  എം.എല്‍.എമാരായ മൊഹീന്ദര്‍ ഗോയലും ജയ് ഭഗ്‌വാന്‍ ഉപ്കാറുമാണ് ഇതന് പിന്നിലെന്നും ബി.ജെ.പി വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു.

അതേസമയം ഇതര സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും ‌അവരുടെ വോട്ട് ഡല്‍ഹിയിലേക്ക് മാറ്റിയെന്നും ബൂത്ത് പിടിത്തത്തിന് തുല്യമാണ് ഇതെന്നും എ.എ.പി ചെയര്‍മാന്‍ അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു ന്യൂഡല്‍ഹി മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ തന്‍റെ ഔദ്യോഗിക വസതിയുടെ വലാസത്തില്‍ 33 വോട്ടുകള്‍ ചേര്‍ത്തെന്ന ആരോപണവും കേജ്‌രിവാള്‍ ഉന്നയിച്ചു

ENGLISH SUMMARY:

The BJP has alleged that Bangladeshi infiltrators in Delhi have been added to the voter list by the AAP. National spokesperson Sudhanshu Trivedi further claimed that two AAP MLAs are behind this