moral-kill
തൃശൂർ ചേർപ്പ് സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ പിടിയിൽ. ആക്രമണത്തിനുശേഷം ഗൾഫിലേക്ക് കടന്ന രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ സഹാർ കൊലക്കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ പോയ സഹാറിനെ പത്തംഗ സംഘം മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. തൃശ്ശൂർ തൃപ്രയാർ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹാർ . മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശ്ശൂരിൽ എത്തിക്കും. രണ്ടാംപ്രതി ജിക്കു ജയൻ ഇപ്പോഴും ഒളിവിലാണ്. വിദേശത്തേയ്ക്ക് കിടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ പൊലീസ് നിരന്തര സമ്മർദ്ദം ചെലുത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.