തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തി. അമ്മയാന ഉൾപ്പെടെ 12 ആനകളും ഒപ്പമുണ്ടായിരുന്നു. തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാനയ്ക്ക് തീറ്റ നൽകുന്നതും വെള്ളം ചീറ്റിച്ച് നൽകുന്നതും അമ്മയാന ആണ്. റബർ എസ്റ്റേറ്റിൽ ഏതാനും മണിക്കൂർ തമ്പടിച്ച ശേഷം ആനക്കൂട്ടം മടങ്ങി. തുമ്പിക്കൈ മുറിഞ്ഞു പോയ നിലയിൽ കുട്ടിയാനയെ അമ്മയാനയ്ക്കെപ്പം ഏഴാറ്റുമുഖം ഭാഗത്ത് ആദ്യമായി കണ്ടത് നാലുമാസം മുമ്പാണ്. ചികിൽസ നൽകാൻ വനംവകുപ്പ് പല തവണ ശ്രമിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ആനയെ കണ്ടത്. 

 

Trunkless baby elephant in Athirappily Plantation