വയനാട് തിരുനെല്ലിക്കടുത്ത് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് പിടികൂടി. ആര്‍ആര്‍ടി സംഘമാണ് കുട്ടിയാനയെ കുരുക്കിട്ട് പിടികൂടിയത്. കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാണ് രണ്ട് വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെന്നാണ് സംശയം. കാലിനടക്കം പരുക്കുള്ള കുട്ടിക്കൊമ്പനെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.