മദ്യനയ അഴിമതിക്കേസിൽ സിബിഐ നാളെ ചോദ്യം ചെയ്യാനിരിക്കെ ഡൽഹി  മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്‍രിവാളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷനും എഎപി കൺവീനറും ഇത്തരത്തിലൊരു സംഭാഷണം നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങൾ സംബന്ധിച്ചും ഇരുവരും  ചർച്ച നടത്തി. കഴിഞ്ഞ ദിവസം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കായി ഖർഗെയുടെയും രാഹുൽഗാന്ധിയുടെയും ക്ഷണപ്രകാരം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖർഗെ കേജ്‍രിവാളിനെ നേരിട്ട് വിളിച്ച് സംസാരിച്ചത്.

 

 

Kharge calls Kejriwal after CBI summons; talks Opposition unity