നവി മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ 11 പേർ സൂര്യാഘാതത്തെ തുടർന്ന് മരിച്ചതിൽ വിശദമായ അന്വേഷണം വേണമെന്ന് NCP യും ശിവസേനയും. സർക്കാർ സ്പോൺസേഡ് ദുരന്തമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സൂര്യാഘാതമേറ്റ 600 പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. നവിമുംബൈയിലെ ഖാർഘർ കോർപറേറ്റ് പാർക്ക് മൈതാനത്ത് ഇന്നലെ രാവിലെ 8 മണി മുതൽ 2 മണി വരെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടി നടന്നത്. മഹാരാഷ്ട്ര ഭൂഷൻ പുരസ്കാര ചടങ്ങായിരുന്നു. 10 ലക്ഷം പേരാണ് പങ്കെടുത്തത്. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പോലും ഉണ്ടായിരുന്നില്ല. 40 ഡിഗ്രി ചൂടിൽ ഏതാനും പേർക്കുഴഞ്ഞു വീണു എന്ന് ആയിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.
എന്നാൽ രാത്രിയോടെ നവീ മുംബൈയിലെ ഭൂരിഭാഗം ആശുപത്രികളിലും ചികിത്സ തേടി ആളുകൾ എത്തി. തൊട്ട് പിന്നാലെ 11 മരണം സ്ഥിരീകരിച്ചു. കുഴഞ്ഞ വീണ 150 പേരടക്കം 600 പേർക്കാന് സൂര്യാഘാതമേറ്റത്. ചികിത്സയിൽ ഉള്ളവരെ സന്ദർശിച്ച പ്രതിപക്ഷ പാർട്ടി നേതാക്കൾ സർക്കാർ സ്പോൺസേഡ് ദുരന്തമാണ് എന്ന് ആരോപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് വേണ്ട എല്ലാ ചില ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു o മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. പരിക്കേറ്റവർക്കെല്ലാം സൗജന്യമായി ചികിത്സ നൽകാനും സർക്കാർ തീരുമാനിച്ചു.
11 Die Of Heat Stroke At Maharashtra Amit Shah programme