അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കോടതി അംഗീകരിച്ചു.
അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഉത്തരവ് ചോദ്യം ചെയ്ത് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച പുനപരിശോധന ഹർജിയിലാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചത്. സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലാണ് റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കുക. പിടിഎ പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ തല കമ്മിറ്റി രൂപീകരിക്കേണ്ടത്. ഓരോ സ്‌കൂളിലുമൊരുക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചിലവുകൾ അടിസ്ഥാനമാക്കിയാവണം ഫീസ്. കമ്മിറ്റി അംഗീകരിച്ച ഫീസില്‍ കൂടുതല്‍ വാങ്ങരുത്. ക്യാപിറ്റേഷന്‍, റീ അഡ്മിഷന്‍ ഫീസുകൾ പാടില്ല.
സ്‌കൂള്‍ തല സമിതിക്ക് സമയബന്ധിതമായി ഫീസ് നിശ്ചയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയർമാനായ ഏഴംഗ ജില്ലാതല സമിതിക്ക് നിശ്ചയിക്കാം. ജില്ലാതല സമിതികളുടെ ഉത്തരവുകള്‍ പാലിക്കുന്നതിൽ സ്‌കൂളുകള്‍ തുടർച്ചയായി വീഴ്ച വരുത്തിയാൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ചെയർമാരായ സംസ്ഥാന തല സമിതി അക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. മാർഗനിർദേശങ്ങൾ അംഗീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പുനപരിശോധന ഹർജി തള്ളി.
Govt to form three tier structure to regulate fee in unaided schools