narendra-modi-yuvam-4

 

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും കൊച്ചിയിലെ യുവം കോണ്‍ക്ലേവ് വേദിയില്‍ പ്രധാനമന്ത്രി. സ്വര്‍ണക്കടത്തുകേസ് പരാമര്‍ശിച്ചാണ് മോദി സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞത്.  ചിലരുടെ ശ്രദ്ധ സ്വര്‍ണക്കടത്തിലാണ്. അവരുടെ അധ്വാനം അതിനുവേണ്ടിയാണ്. കേരളത്തില്‍ ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കുകയായണെന്നും മോദി പറഞ്ഞു. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വിമര്‍ശിച്ച് മോദി. ഒരുകൂട്ടര്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. മറ്റൊരുകൂട്ടര്‍ ഒരുകുടുംബത്തിന് പ്രാധാന്യം നല്‍കുന്നു. ഇരുവരും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി. അതേസമയം   മലയാളികളെ പ്രധാനമന്ത്രി പ്രശംസിച്ചു. കേരളത്തിലെത്തുമ്പോള്‍ പ്രത്യേക ഊര്‍ജം ലഭിക്കുന്നു.

വികസന നേട്ടങ്ങൾ നിരത്തിയാണ് പ്രധാനമന്ത്രി പ്രഭാഷണം തുടങ്ങിയത്. തീരദേശത്തെ ആളുകളുടെ ഉന്നമനം ഈ സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മത്സ്യബന്ധന മേഖലയിൽ ആധൂനീക വത്കരണത്തിന് ഒട്ടേറെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നു. തുടങ്ങിയവയക്കെ പറഞ്ഞു തുടർന്ന പ്രസംഗം പിന്നെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു. കേരളത്തിലെ യുവാക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണ്. പാർട്ടി താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു കൂട്ടരും, ഒരു കുടുംബത്തിന് മാത്രം പ്രധാന്യം നൽകുന്ന മറ്റൊരു കൂട്ടരും ചേർന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി. ഇതിനിടെ കേരളത്തിലെ സ്വർണക്കടത്തും പരാമർശിച്ചു. വരും കാലം കേരളം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പോലെയാകുമെന്നും ഓർമ്മിപ്പിച്ചു.

ജി 20 യോഗം നടന്നപ്പോള്‍ കേരളീയര്‍ മികവ് കാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തും. വ്യവസായ വികസനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദി ശങ്കരന്‍,  ശ്രീനാരായണഗുരു അടക്കമുള്ളവരുടെ സംഭാവനകള്‍ എടുത്തുപറഞ്ഞ മോദി കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികളേയും അനുസ്മരിച്ചു.  വേദിയില്‍ അനില്‍ ആന്‍റണി, ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, ഗായകരായ  വിജയ് യേശുദാസ് ഹരിശങ്കര്‍, തുടങ്ങിയവരും  സന്നിഹിതരായിരുന്നു.

 

 

 

 

PM Narendra Modi at Yuvam 2023 ...