verdict-on-malankara-varghe

മലങ്കര വര്‍ഗീസ് വധക്കേസിലെ എല്ലാ  പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വര്‍ഷത്തിനുശേഷമാണ് മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി വിധി പറഞ്ഞത്. കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ. വര്‍ഗീസ് തെക്കേക്കരയായിരുന്നു കേസിലെ ഒന്നാം പ്രതി.

 

ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു മലങ്കര വര്‍ഗീസ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശിയായ ടി.എം വര്‍ഗീസിന്റെ  കൊല നടന്നത് 2002 ഡിസംബര്‍ അഞ്ചിനാണ്. ആദ്യഘട്ടത്തില്‍ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിച്ച കേസില്‍ സഭാ തര്‍ക്കമാണ് കാരണമെന്ന് പിന്നീട് സിബിഐ ആരോപിച്ചിരുന്നു.

 

Verdict on Malankara Varghese Murder case