എസ്.ആര്‍.ഐ.ടിയുമായുള്ള സംയുക്ത സംരംഭത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഊരാളുങ്കല്‍. കമ്പനി പിരിച്ചുവിട്ടിട്ടും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സാങ്കേതിക നടപടിക്രമം മാത്രമാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഡയറക്ടര്‍മാര്‍ അയോഗ്യരാക്കപ്പെടുമെന്നതിനാലാണ് ഇതെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി. 2018 ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പിരിച്ചുവിടല്‍ നടപടി തുടരുകയാണ്. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എസ്.ആര്‍.ഐ.ടി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. 2018 ല്‍ സംയുക്ത സംരംഭം പിരിച്ചുവിട്ടുവെന്നായിരുന്നു ഊരാളുങ്കല്‍ അവകാശപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ULCCS on joint audit with SRIT