സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിയോട് വിശദീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായതോടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് മന്ത്രി വിശദീകരണം നല്‍കിയത്. ഇ പോസ് മെഷീനുമായുള്ള സെര്‍വര്‍ തകരാറാണ് കടയടച്ചിടലിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ശാശ്വത പരിഹാരം കാണന്നതിന് വേണ്ടിയാണ് രണ്ടു ദിവസം കടയടച്ചിട്ട് സെര്‍വര്‍ പ്രശ്നം പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് റേഷന്‍ വാങ്ങാനുള്ള സാഹചര്യം അടുത്ത മാസം വരെ ഒരുക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു.
Minister GR Anil Kerala Ration shops