മേയ് രണ്ടാംവാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉല്‍പ്പാദനം ഇരട്ടിയാകും. ഒരുലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും എത്തും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15000 കെയ്സായാണ് വര്‍ധിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്.
നിലവില്‍ ഒരു ലീറ്ററിന്‍റെ ജവാന്‍ മദ്യമാണ് വിപണിയിലുള്ളത്. ഉല്‍പാദനം കൂട്ടുമ്പോള്‍ അര ലീറ്ററിന്‍റെ ജവാന്‍ മദ്യം കൂടിയെത്തും. ഇതിനു പുറമേയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും. നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍ ബ്രാന്‍ഡ്.ബവ്കോ ഔട്്ലെറ്റുകളില്‍ എത്തുന്ന മദ്യം വേഗം തീരുന്നത് പലയിടങ്ങളിലും വാങ്ങാന്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു വരെ കാരണമാകാറുണ്ടായിരുന്നു. ഫലത്തില്‍ ജവാന്‍ ബ്രാന്‍ഡിന്‍റെ കുറവ് സ്വകാര്യ മദ്യ കമ്പനികള്‍ക്കാണ് അനുഗ്രഹമായിരുന്നത്. ഉല്‍പാദനം കൂട്ടുന്നതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്. ജവാന്‍റെ ഉല്‍പാദനം കൂട്ടുന്നതോടൊപ്പം മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നും മലബാര്‍ ബ്രാന്‍ഡിയും പുറത്തിറക്കാന്‍ ഉദ്യേശിച്ചെങ്കിലും നടന്നില്ല.
The Production of Javan liquor will be doubled