വിവാദ സിനിമ ദ് കേരള സ്റ്റോറി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ചു. പ്രീമിയര്‍ ഷോയാണ് പ്രധാന കണ്‍വന്‍ഷന്‍ സെന്‍ററില്‍വച്ച് പ്രദര്‍ശിപ്പിച്ചത്. വിവേകാനന്ദ വിചാര്‍ മഞ്ചിന്‍റെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അതിനിടെ സിനിമ പ്രദര്‍ശനത്തിനെതിരെ ക്യാംപസിനകത്ത് എസ്എഫ്ഐ പ്രതിഷേധിച്ചു. സബര്‍മതി ഹോസ്റ്റലിന് സമീപത്തായി മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സംഘടിച്ചു. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമാണ് സിനിമയെന്ന് എസ്എഫ്ഐ പറഞ്ഞു.

 

'The Kerala Story' screened at JNU amid SFI protest