theodosius-mar-thoma

TAGS

മണിപ്പൂരിൽ കലാപ സാഹചര്യം സംജാതമാകുകയും അത് കെട്ടടങ്ങാതെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയും ചെയ്യുന്നതിൽ ഏറെ വേദനയും ആശങ്കയും ഉണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതിൽ ഉപരി മണിപ്പൂരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽ നിന്നു ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് ആവശ്യം. മണിപ്പൂരിൽ സമാധാനവും ഐക്യവും സാധ്യമാകാൻ എല്ലാവരും പ്രാർഥിക്കണമെന്നും ഇപ്പോൾ നടത്തുന്ന പ്രശ്ന പരിഹാര ശ്രമങ്ങൾ ഫലം കാണട്ടേയെന്നും  മെത്രാപ്പൊലീത്ത പ്രസ്താവനയിൽ പറഞ്ഞു.

 

Theodosius Mar Thoma Metropolitan on manipur violence