മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ മൂന്നാം ചീറ്റയും ചത്തു. ദക്ഷിണാഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന് പേരിട്ട പെണ്‍ ചീറ്റയാണ് ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടി ദക്ഷയ്ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. എങ്കിലും വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്. 40 ദിവസത്തിനിടെയാണ് കുനോയില്‍ മൂന്ന് ചീറ്റകള്‍ ചത്തത്.  നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നുമാണ് ചീറ്റകളെ നിലവില്‍ ഇന്ത്യയില്‍ കൊണ്ടുവന്നിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍നിന്നുമാത്രം നൂറ് ചീറ്റകളെ രാജ്യത്തുകൊണ്ടുവരാനാണ് പദ്ധതി. നമീബിയയില്‍നിന്ന് കൊണ്ടുവന്ന ചീറ്റകളിലൊന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. 

 

Another cheetah dies at Kuno National Park, third death in three months