കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 8.45 ന് കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഹൈദരാബാദ് കര്‍ണാടക, ഓള്‍ഡ് മൈസൂര്‍, മുംബൈ കര്‍ണാടക മേഖലകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണ്. തീരദേശമേഖലയില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 90 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത് 17 സീറ്റുകളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ഹുബ്ബള്ളിയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറും  ചന്നരപട്നയില്‍ എച്ച്.ഡി. കുമാരസ്വാമിയും മുന്നിലാണ്. 36 കേന്ദ്രങ്ങളിലായാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Initial lead for congress; Karnataka Assembly Electio Result