siddaramaiah-1
കര്‍ണാടകയില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഡി.കെ.ശിവകുമാറാണ് സിദ്ധരാമയ്യയുടെ േപര് നിര്‍ദേശിച്ചത്.  മറ്റന്നാള്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളില്‍ നിന്ന് നാലുമന്ത്രിമാര്‍ വീതവും മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്നുമന്ത്രിമാരുമാണുള്ളത്. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ചുപേര്‍ക്കും മന്ത്രിയാവാന്‍ സാധ്യതയുണ്ട്. മന്ത്രിയാകുമെന്ന് മലയാളിയായ എന്‍.എ.ഹാരിസ് അവകാശപ്പെട്ടു. അതിനിടെ സത്യപ്രതിജ്ഞ ചടങ്ങിന് കോണ്‍ഗ്രസ് ഇതര മുഖ്യന്ത്രിമാരില്‍ പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനേയും ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷപാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.