ep-jayarajan

കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി. ജയരാജന്‍. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്നും ഇ.പി പറഞ്ഞു. പിണറായിക്ക് ക്ഷണമില്ലാത്തത് ശരിയായ സമീപനമല്ലെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് സങ്കുചിത താല്‍പര്യങ്ങള്‍ അവസാനിപ്പിക്കണം. യച്ചൂരി പങ്കെടുക്കും, വിശാല മതേതരസഖ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.