Al-Azar-Suiside

തൊടുപുഴ അൽ അസ്ഹർ കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. പത്തനാപുരം സ്വദേശി എ.ആർ. അരുൺ രാജ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോളജിന് അടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് അനുമാനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് സംശയം. മരിക്കുന്നതിന് മുൻപ് അരുൺ രാജ്  കരയുന്ന ഇമോജികൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി വെച്ചിരുന്നു. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്നു അരുൺ താമസിച്ചിരുന്നത്.  കോളജിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നുവെന്നും  പ്രിൻസിപ്പൽ പറഞ്ഞു.

പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന് സഹപാഠിയും ശരിവെച്ചു. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പത്തനാപുരം സ്വദേശിയായ അരുൺ രാജ് 19 വയസ്സുകാരനാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും