കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടുകാര്‍ ഈ പ്രശ്നം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച കൊടകനല്ലൂര്‍, നടക്കല്ലൂര്‍, പലവൂര്‍ ഭാഗത്ത് മാലിന്യം തള്ളിയത്. ഇതോടെ പ്രതിഷേധം കനത്തു. ഇവിടെ റവന്യൂ, മെഡിക്കല്‍ സംഘങ്ങള്‍ പരിശോധന നടത്തി. കേരളത്തിലെ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്രാമവികസനവകുപ്പും അറിയിച്ചു.
ക്വാറിയുള്ള പ്രദേശമായതിനാല്‍ കേരളത്തില്‍ നിന്ന് വരുന്ന ലോറികള്‍ പണം വാങ്ങി തമിഴ്നാട്ടില്‍ തള്ളുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നുള്ള ലോറികള്‍ തമിഴ്നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. പുളിയറ ചെക്പോസ്റ്റില്‍ ഇന്നലെ രാത്രി മാലിന്യവുമായി എത്തിയ മൂന്നോളം വാഹനങ്ങള്‍ തിരിച്ചയച്ചു. കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ട്. സമാനസംഭവങ്ങള്‍ തുടര്‍ന്നാല്‍ ജനുവരി ആദ്യവാരം ഈ മാലിന്യങ്ങളെല്ലാം തിരിച്ച് കേരളത്തില്‍ തന്നെ തള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു.
അതേസമയം ഉത്തരവാദിത്തം ബയോമെഡിക്കല്‍ മാലിന്യം കൊണ്ടു പോകുന്ന ഏജന്‍സിക്കെന്ന വിശദീകരണവുമായി ആര്‍.സി.സി രംഗത്തെത്തി. മാലിന്യം കൊണ്ടുപോവുന്നത് ഇമേജ്, സണേജ് എന്നീ ഏജന്‍സികളെന്നും ആര്‍സിസി വ്യക്തമാക്കി. പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
തമിഴ്നാട്ടില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളിയിട്ടില്ലെന്ന് IMAയുടെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് ഇമേജും അറിയിച്ചു. ആശുപത്രികളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ കൈമാറിയ മാലിന്യങ്ങളാകാം തമിഴ്നാട്ടില്‍ തള്ളിയതെന്ന് ഇമേജ് ചെയര്‍മാന്‍ ഡോക്ടര്‍ എബ്രഹാം വര്‍ഗീസ് പറഞ്ഞു.