മുന്‍ എസ്എഫ്ഐ നേതാവ്  കെ.വിദ്യയെ സംരക്ഷിച്ച കാലടി മുന്‍ വിസിയുടെ വാദം പൊളിയുന്നു. പിഎച്ച്ഡി പ്രവേശനത്തിന് സംവരണമില്ലെന്നാണ് കഴിഞ്ഞദിവസവും മുന്‍ വിസി ധര്‍മരാജ് അടാട്ട് വാദിച്ചത്.  എന്നാല്‍ സംവരണം ബാധകമെന്ന 2016 ലെ സര്‍വകലാശാല സര്‍ക്കുലര്‍ മനോരമ ന്യൂസിന് ലഭിച്ചു. 2020ലാണ് സംവരണം അട്ടിമറിച്ച് വിദ്യയ്ക്ക് പ്രവേശനം നല്‍കിയത്.