കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി  സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറെന്ന് പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ്പ് ചെയർമാനുമായ ബി. രവി പിള്ള. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കൻ കമ്പനികളോ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറായാൽ 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകാമെന്നാണ് പ്രഖ്യാപനം. ന്യൂയോർക്കിൽ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതുകളിൽ അമേരിക്കയിലെ ചൈനീസ് പ്രവാസികൾ ചൈനയിൽ നടത്തിയ നിക്ഷേപം ചൈനയുടെ വളർച്ചയിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Ravi Pillai has offered 100 million dollars of financial cooperation to American Malayali investors