സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹരിയാനയിലെ കര്‍ഷക പ്രതിഷേധം കടുക്കുന്നു. നൂറുകണക്കിന് കര്‍ഷകര്‍ രാത്രി മുഴുവന്‍ ദേശീയപാതയില്‍ കഴിച്ചുകൂട്ടി. ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് ജാഗ്രത ഉയര്‍ത്തി.
കര്‍ഷക പ്രക്ഷോഭത്തില്‍ കുരുക്ഷേത്രയിലെ പിപ്ലി പൂര്‍ണമായി സ്തംഭിച്ചു. മഹാപഞ്ചായത്തിനുശേഷം ദേശീയപാത ഉപരോധം തുടങ്ങിയ കര്‍ഷകര്‍ രാത്രി മുഴുവന്‍ റോഡില്‍ തന്നെ തുടര്‍ന്നു. ഹരിയാനയിലെയും പഞ്ചാബിലെയും നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തിന്‍റെ ഭാഗമാകുന്നത്. നേതൃത്വം നല്‍കി ബികെയു നേതാവ് രാകേഷ് ടിക്കായത്തുള്‍പ്പെടെയുള്ളവരുമുണ്ട്.
ചര്‍ച്ചകള്‍ക്കുള്ള അവസരമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല. താങ്ങുവില ഉയര്‍ത്തുക, പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാതെ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ്് നിലപാട്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള 25 ആവശ്യങ്ങളുമായി നാളെ ഖാപ് നേതാക്കള്‍ ഹരിയാന ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
Farmers demands MSP for sunflower seed, Protest in Hariyana