സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ ചര്‍ച്ച പരാജയം. ടോട്ടക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് നിലപാടെന്നും ചര്‍ച്ച തെറ്റിപ്പിരിഞ്ഞുവെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം

 

പദ്ധതി നടപ്പിലാക്കുന്നതിനായി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയും നേരത്തെ പരാജയപ്പെട്ടിരുന്നു. 

 

 

Kanam Rajendran on smart meter project