പുതുവര്‍ഷത്തിലും യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് തുടരും. വൈദ്യുതി നിരക്ക് കൂട്ടിയിട്ടും ജനുവരിയില്‍ യൂണിറ്റിന് ഒന്‍പത് പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. 2024 ഏപ്രില്‍ മുതല്‍ ജൂലൈവരെ വൈദ്യുതി വാങ്ങിയ അധികച്ചെലവ് ഈടാക്കാനാണ് സര്‍ചാര്‍ജ്.
നവംബറില്‍ വൈദ്യുതി വാങ്ങിയ ഇനത്തില്‍ 17.79 കോടിരൂപ ഈടാക്കാന്‍ കെഎസ്ഇബി യൂണിറ്റിന് പൈസ സര്‍ചാര്‍ജ് നേരത്തെ തന്നെ ഈടാക്കുന്നത് തുടരും. ആകെ 19 പൈസ. ഡിസംബറില്‍ യൂണിറ്റിന് ശരാശരി 16 പൈസയും അടുത്ത വര്‍ഷം 12 പൈസയും കൂട്ടിയിരുന്നു. അങ്ങനെ ജനുവരിയില്‍ ആകെ 35 പൈസയാണ് യൂണിറ്റിന് അധികം നല്‍കേണ്ടിവരുന്നത്.