സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്ക് സമീപത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സമിതി രൂപീകരിച്ചു. അണക്കെട്ടുകള്‍ക്ക് സമീപത്തെ നിര്‍മാണത്തിന് അനുമതി നല്‍കാന്‍ സംവിധാനമില്ലാത്തത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കാരവന്‍ ടൂറിസത്തിന് ഈ പ്രശ്നം തിരിച്ചടിയായെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ജലവിഭവ വകുപ്പിന്‍റെ നടപടി.
മലമ്പുഴ അണക്കെട്ടിന് സമീപം കാരവനുകള്‍ നിര്‍ത്തിയിടാനുള്ള പാര്‍ക്ക് നിര്‍മിച്ച് വെട്ടിലായ സംരംഭകന്‍റെ വാര്‍ത്ത ജനുവരി 25നാണ് മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്തത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് മലമ്പുഴയിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.ഒ.സി നല്‍കാതിരിക്കുകയായിരുന്നു. ഒടുവില്‍ ജലവിഭവ വകുപ്പ് ഉത്തരവിറക്കി. മേലില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപപത്രം നല്‍കുന്നതിന് പുതിയ സമിതി രൂപീകരിച്ചു. കേന്ദ്ര നിയമത്തിന്‍റെ ചുവടുപിടിച്ച് രൂപീകരിച്ച എട്ടംഗ സമിതിയുടെ അധ്യക്ഷന്‍ ജലസേചന രൂപകല്‍പന ഗവേഷണ ബോര്‍ഡ് ചീഫ് എന്‍ജിനീയറാണ്. ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനീയര്‍, വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.
അണക്കെട്ടിന്‍റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പരിശോധിച്ച് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സമിതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപപത്രം നല്‍കും. ഇതിനുള്ള പൊതു മാര്‍ഗരേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയും സമിതി അധ്യക്ഷനാണ്. ഇതുവരെ നിരാക്ഷേപപത്രം നല്‍കുന്നതിന് സംവിധാനമുണ്ടായിരുന്നില്ലെന്ന കാര്യവും ഉത്തരവിറങ്ങിയതോടെ സ്ഥിരീകരിക്കപ്പെട്ടു.
Committee to give permission for constructions near dams