ദീപാവലിക്ക് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ സഞ്ചാരികൾ എത്തിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയതോടെ പലരും തിരിച്ചു മടങ്ങി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണമെന്ന് സഞ്ചാരികൾ.
സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയാൽ മൂന്നാറിലെ പതിവ് കാഴ്ചയാണിത്. വാഹനം നിർത്തി നടന്നുപോകാമെന്ന് വെച്ചാൽ ടൗണിലുടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടാകും. തിരക്കൊഴിവാക്കാൻ നടപടികൾ എടുക്കുമെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും നാളിതുവരെ പൊലീസ് നടപടികൾ എടുത്തിട്ടില്ല. പാർക്കിങ്ങിന് സൗകര്യം ഇല്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.
Also Read; മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ്; ഉപയോഗിച്ചത് ഗോപാലകൃഷ്ണന്‍റെ ഫോണ്‍; റിപ്പോര്‍ട്ട് നല്‍കി വാട്സാപ്പ്
പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തിരക്ക് വർധിച്ചതോടെ ഹോട്ടലുകൾ കൂടുതൽ പണം വാങ്ങുന്നുണ്ടെന്നാണ് സഞ്ചാരികളുടെ ആരോപണം. ഗതാഗതക്കുരുക്ക് പരിഹരിക്കാതിരുന്നാൽ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകും.