smartmeterkseb-19

കേരളത്തില്‍ സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാന്‍ ഇതരസംസ്ഥാനങ്ങളെക്കാള്‍ മീറ്ററൊന്നിന് 3500 രൂപ കൂടുതല്‍ ആവശ്യപ്പെട്ട് സ്വകാര്യ കമ്പനികള്‍. ആറായിരം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. തുക കൂടിയതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കുന്നത് ഉള്‍പ്പടെ സര്‍ക്കാരിന് ആലോചിക്കേണ്ടിവരും.

 

സ്മാര്‍ട്ട് മീറ്ററും അനുബന്ധ സോഫ്റ്റ്‍വെയറുകളും സ്ഥാപിക്കാന്‍ ഒരു ഉപയോക്താവിന് ആറായിരം രൂപ ചെലവാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയതും ഇതേ തുക. എന്നാല്‍ മീറ്ററൊന്നിന് 9500 രൂപയാണ് സ്വകാര്യ കമ്പനികള്‍ ആവശ്യപ്പെട്ടത്. തുകകുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത മൂന്നുകമ്പനികളും വഴങ്ങിയില്ല. തുകകുറയ്ക്കാന്‍ നല്‍കിയ സമയം ഇന്നലെ അവസാനിച്ചു. ഇതര സ്മാര്‍ട് മീറ്റര്‍ ഭാഗികമായി സ്ഥാപിച്ച ഇതരസംസ്ഥാനങ്ങളില്‍  ആറായിരം രൂപയെ ഈടാക്കിയിട്ടുള്ളൂ.  തൊഴിലാളിയൂണിയന്‍ നേതാക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി പലതവണ പ്രശ്നം ചര്‍ച്ചചെയ്തെങ്കിലും സമവായമുണ്ടായില്ല. 

 

Kerala govt may withdraw smart meter tender