ചിത്രം: AFP

യുവേഫ നേഷന്‍സ്  ലീഗ് ഫുട്ബോളില്‍ സ്പെയിന്‍ ജേതാക്കള്‍. ഫൈനലില്‍ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്പെയിന്‍ കിരീടം നേടിയത്. നിശ്ചിത സമയത്ത് അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ മെഹറിന്റേയും പെറ്റ്കോവിച്ചിന്റേയും കിക്കുകള്‍ ഉനൈ സൈമണ്‍ തടുത്തത് നിര്‍ണായകമായി. സ്പെയിന്റെ ലപോര്‍ടെയും കിക്ക് പാഴാക്കിയെങ്കിലും നാലിനെതിരെ അഞ്ച് ഗോളിന് സ്പെയിന്‍ ജയം നേടി. സ്പെയിനിന്‍റെ ആദ്യ നേഷന്‍സ് ലീഗ് കിരീടമാണ്.  

 

 

Spain win the UEFA Nations League for the first time