ഐ.എസ്.എല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കൂട്ടിയിടി മനപൂര്‍വമല്ലെന്ന് മുതിര്‍ന്ന ബ്ലാസ്റ്റേഴ്സ് താരം കെ.പി രാഹുല്‍. പരുക്കേറ്റ ലൂക്ക മജ്സെനോട് സംസാരിച്ചിരുന്നു. താരത്തിന് പുരുക്കേറ്റ വിവരം അറിയുന്നത് മത്സരത്തിന് ശേഷമാണെന്നും രാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ടീമിന് മൊത്തത്തില്‍ ഉയരാന്‍ സാധിച്ചിട്ടില്ലെന്നും മുഹമ്മദന്‍ എസ് സിയുമായുള്ള അടുത്ത മത്സരത്തിന് ടീം തയ്യാറാണെന്നും കെ.പി രാഹുല്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Punjab FC hero Majcen fractures jaw amid match; kp Rahul explain