വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് വേണ്ടി ശുപാര്‍ശ ചെയ്തോ എന്ന് ഓര്‍ത്തുവെക്കാനാവില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാന്‍. പലആവശ്യങ്ങളുമായി സമീപിക്കുന്നവര്‍ക്കായി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംസാരിക്കാറുണ്ട്. നിഖില്‍ സര്‍വകലാശാലയെയും കോളജിനെയും വഞ്ചിക്കുകയായിരുന്നുവെന്നും ബാബുജാന്‍ പറഞ്ഞു.
എസ്.എഫ്.ഐ നേതാവ് നിഖില്‍തോമസിനായി ശുപാര്‍ശചെയ്തോ എന്ന് ഒാര്‍മ്മിക്കാനാവില്ല എന്നാണ് സിന്‍ഡിക്കേറ്റ് അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.എച്ച് ബാബുജാന്‍ പറയുന്നത്. പൊതുപ്രവര്‍ത്തകര്‍ പലകാര്യങ്ങളിലും ശുപാര്‍ശചെയ്യാറുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ നിഖില്‍ ചെയ്തത് ക്രിമിനല്‍കുറ്റമാണ്. നിഖിലിനെ നേരത്തെ പരിചയമില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് നിഖില്‍നേതാവായി ഉയര്‍ന്നത്. തുല്യതാസര്‍ട്ടിഫിക്കറ്റിനായോ പിജി അഡ്മിഷന്‍നീട്ടുന്നതിലോ ഇടപെട്ടില്ല. ഒാണ്‍ലന്‍ പ്രവേശന സമിതിയും അക്കാദമിക്ക് കൗണ്‍സിലുമാണ് തീരുമാനമെടുത്തത്. തെറ്റായ ഒരു പ്രവൃത്തിക്കും കൂട്ടുനില്‍ക്കില്ല എന്നു പറഞ്ഞ ബാബുജാന്‍വികാരാധീനനായി. ആരോപണങ്ങളില്‍ സിപിഎമ്മിലെ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്കിലായിരുന്നു മറുപടി. പാര്‍ട്ടിവിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.എച്ച്. ബാബുജാന്‍ അറിയിച്ചു.
CPM leader K H Babujan says what Nikhil did was criminal offence