കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ സംസ്ഥാന സമിതിയംഗം പി. ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോര്‍ഡുകള്‍. ആര്‍.വി മെട്ട, കാക്കോത്ത് എന്നിവിടങ്ങളിലാണ് "റെഡ് യങ്" എന്ന കൂട്ടായ്മയുടെ പേരില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. തൂണിലും "തുരുമ്പിലും ദൈവമുണ്ടെന്ന് പറുന്നതുപോലെ ഈ മണ്ണിലും ജനമനസിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്" എന്നാണ് വാചകം.
വ്യക്തികേന്ദ്രീകൃത ആരാധനയും പ്രചാരണങ്ങളും പാര്‍ട്ടി വിലക്കിയിരിക്കെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്താത്തതിലെ പ്രതിഷേധമാണിതെന്നാണ് സൂചന.
എം എ ബേബി ജനറൽ സെക്രട്ടറിയായ 24–ാം പാർട്ടി കോൺഗ്രസിന് ബഹുജന റാലിയോടെ തമിഴ്നാട്ടിലെ മധുരയിൽ കൊടിയിറങ്ങി . ബഹുജന റാലിയിൽ രണ്ടുലക്ഷത്തോളം അണികൾ അണിനിരന്നു . തമിഴ്നാട്ടിലെ രക്തസാക്ഷികളുടെ ചിത്രങ്ങൾ പിടിച്ചാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്. പൊതുസമ്മേളന വേദിയിൽ എത്തിയ റെക്കോർഡ് മാർച്ചിനെ നേതാക്കൾ അഭിവാദ്യം ചെയ്തു.
ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായ ബൃന്ദ കാരാട്ട് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.തമിഴ് മലയാളവും ഇംഗ്ലീഷും ഇടകലർത്തിയായിരുന്നു ആദ്യ പൊതു സമ്മേളനത്തിലെ എം എ ബേബിയുടെ പ്രസംഗം.