സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മനോരമ ന്യൂസിനോട് പറഞ്ഞു. ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Milma to open outlets in Karnataka and TN