ബെംഗളൂരുവിൽനിന്ന് കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനി അൻവാർശേരിയിലേക്കു തിരിച്ചിരുന്നു. യാത്രാമധ്യത്തിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് അസ്വസ്ഥതയ്ക്കു കാരണമെന്നാണ് സൂചന.
രാജ്യത്തെനീതി സംവിധാനത്തെ വ്യക്തമായി പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അബ്ദുൾ നാസർ മഅദനി. എത്ര വലിച്ചു നീട്ടി കൊണ്ടുപോയാലും ഒരു വർഷം കൊണ്ട് തീർക്കാവുന്നതായിരുന്നു തനിക്കെതിരെയുള്ള കേസ്. അതാണ് ഇപ്പോൾ 14ആം വർഷത്തിലേയ്ക്ക് കടക്കുന്നത്. നിയമ പോരാട്ടത്തിന് കേരളത്തിലെ എല്ലാവരുടെയും പിന്തുണയുണ്ട്.അതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ പറ്റുന്നതെന്നും മഅദനി കൊച്ചിയിൽ പറഞ്ഞു. വിമാനത്താവളത്തിൽ മഅദനിക്ക് പി.ഡി.പി. പ്രവർത്തകർ സ്വീകരണം നൽകി.
PDP Chairman Abdul Nasser Madani hospitalised