ഉത്തരരേന്ത്യയിൽ കനത്തമഴ  തുടരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ജാഗ്രത. മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഹിമാചല്‍പ്രദേശില്‍  മലയാളി യുവാക്കള്‍ ഒറ്റപ്പെട്ടു.  മണാലിക്ക് സമീപം തോഷിലാണ് വര്‍ക്കല സ്വദേശി യാക്കൂബ‌ും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ ഫോണിലും ബന്ധപ്പെടാനായിട്ടില്ല. ഡല്‍ഹിയില്‍ ഉള്‍പ്പെടെ  അവധി പ്രഖ്യാപിച്ചു. 700 റോഡുകൾ അടച്ചു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡൽഹിയിൽ വെള്ളക്കെട്ട് തുടരുന്നു. രാത്രി വൈകിയും വലിയ ഗതാഗതക്കുരുക്കാണ്. ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഗാസിയാബാദിൽ ഇനി സ്കൂൾ തുറക്കുക ബുധനാഴ്ച മാത്രം. നോർത്തേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കി. ലഡാക്കിൽ കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുമുണ്ട്. പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. 

 

Heavy Rain in North Indian States