ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് മാറ്റില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. നാല് മാസത്തിനിടെ കുനോയില്‍ എട്ട് ചീറ്റപ്പുലികള്‍ ചത്തതിനിടെയാണ് വനം പരിസ്ഥിതി മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ വിദേശത്തുനിന്ന് അടക്കമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഭുപേന്ദ്ര യാദവ് പറഞ്ഞു. മന്ത്രാലയത്തില്‍ നിന്നുള്ള സംഘം കുനോ സന്ദര്‍ശിക്കും. 70 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ചീറ്റ വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നമീബയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ കുനോ ദേശീയ ഉദ്യോനത്തില്‍ എത്തിച്ചത്.
Government has no plans to relocate Cheetahs from Kuno, Says minister Bhupender Yadav