കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റപ്പുലി കൂടി ഗര്‍ഭിണി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ് വീര എന്ന ചീറ്റപ്പുലി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചത്. വീരയുടെ ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ യാദവിന്റെ ട്വീറ്റ്.
കുനോയിലേക്ക് സന്തോഷം കടന്നു വരുന്നു. മധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തില്‍ ഒരു പെണ്‍ചീറ്റ വൈകാതെ ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ 'ചീറ്റ പദ്ധതി' വിജയകരമായി എന്നതിന്റെ തെളിവാണ് ഇത്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സില്‍ കുറിച്ചു.
അഞ്ച് വയസ് പ്രായമുള്ള ചീറ്റപ്പുലിയാണ് വീര. പവന്‍ എന്ന ആണ്‍ചീറ്റയാണ് വീരയുടെ ഇണ. കുനോയില്‍ 24 ചീറ്റകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 12 എണ്ണം കുഞ്ഞുങ്ങളാണ്. 2022ലാണ് നമീബയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.