തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയെ കുഴിച്ചിട്ട കേസിലെ പ്രതികളിലൊരാള്‍ പിടിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് കസ്റ്റഡിയിലായത്.  ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോയ സംഘത്തില്‍പ്പെട്ടയാളാണ് വിനയന്‍. ജൂണ്‍ 16നാണ് വിനയന്‍ അഖിലിനൊപ്പം ആനക്കൊമ്പ് കൊണ്ടുപോകാന്‍ വാഴക്കോടെത്തിയത്