thomaselavanal-25

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈയിലെ കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍. വെറും വംശീയകലാപമല്ല, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനം അപലപനീയമാണെന്നും മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന്‍റെ മോഡല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം. നിശബ്ദ പ്രതിഷേധം എന്ന സഭയുടെ രീതി മാറ്റേണ്ട സമയമാ‌യെന്നും മാര്‍ ഇലവനാല്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. മണിപ്പുരിലെ ദേവാലയങ്ങള്‍ തിരഞ്ഞ് പിടിച്ച് തീയിടുകയാണ്. കൊല്ലപ്പെടുന്നവരിലേറെയും കുക്കി വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരാണെന്നും കലാപം ചെറുക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Kalyan Bishop Mar Thomas Elavanal on Manipur