bharathi-compliant-2

 

ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം നിരപരാധിയായ എൺപതുകാരിയെ അറസ്റ്റ് ചെയ്ത് പൊലീസിന്റെ മനുഷ്യാവകാശ ലംഘനം. പാലക്കാട് കുനിശ്ശേരി സ്വദേശിനി ഭാരതി നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറി ഇറങ്ങിയത് നാല് വർഷത്തിലധികം. യഥാർഥ പ്രതിയായ മറ്റൊരു ഭാരതി വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നൽകിയ വ്യാജ വിവരം യഥാർമാണോ എന്ന് പരിശോധിക്കാൻ പോലും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം.

 

എൺപത്തി നാലുകാരിയായ ഭാരതിയുടെ മുഖം നാല് വർഷത്തിന് ശേഷം വീണ്ടും തെളിഞ്ഞു. പൊലീസ് വിശ്വസിച്ചില്ലെങ്കിലും താൻ പ്രതിയല്ലെന്ന് കോടതിക്ക് ബോധ്യം വന്നതിനാൽ. വൈരാഗ്യം തീർക്കാൻ തന്റെ പേരും മേൽവിലാസവും പൊലീസിന് നൽകിയ ഭാരതിയോടോ താനല്ല പ്രതിയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അംഗീകരിക്കാൻ തയ്യാറാവാത്ത പൊലീസിനോടോ ഈ അമ്മയ്ക്ക് പരിഭവമില്ല. വേദന തിന്ന് കഴിഞ്ഞതിനൊടുവില്‍ നീതിപീഠം കനിഞ്ഞതിലുള്ള സമാധാനം മാത്രം. 

 

1998 ലാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിയായിരുന്ന ഭാരതിയെന്ന സ്ത്രീക്കെതിരെ അതിക്രമത്തിന് പൊലീസില്‍ പരാതി നൽകിയിരുന്നു. പിന്നീടുണ്ടായത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ്. 

 

പരാതിക്കാരന്റെ മകന്‍ നേരിട്ട് കോടതിയിലെത്തി പൊലീസിനുണ്ടായ പിഴവ് കോടതിയെ ധരിപ്പിച്ചു. മതിയായ രേഖകള്‍ ഭാരതിയുടെ അഭിഭാഷകനും സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഭാരതിയുടെ കേസ് തീർപ്പാക്കി. ഈസമയത്തും പ്രതിയായ ഭാരതി അദൃശ്യയായി തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം.  

 

An 80-year-old woman was arrested instead of the accused