ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

കൊല്ലം ചിതറയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ‌പിടിയിലായ മുബീന മോഷ്ടിച്ചത് പതിനേഴ് പവന്‍ സ്വര്‍ണമാണ്. ചിതറ ഭജനമഠം സ്വദേശിയാണ് പ്രതി. ചിതറ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ മുബീനയെ കസ്റ്റഡിയിലെടുത്തത്. മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയാണ് പരാതിക്കാരി. 

 

മുനീറയുടെ 6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. സെപ്റ്റംബര്‍ 30നാണ് മോഷണം നടന്നത്. എന്നാല്‍ വീട്ടുകാര്‍ ഒക്ടോബറിലാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് മുബീനയാണ് പ്രതിയെന്ന് കണ്ടെത്തിയത്. 

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യലിലാണ് ആഡംബര ജീവിതം നയിക്കാനായി മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചത്. സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

kollam crime; Instagram star arrested in case of stealing gold