jayasurya-about-farmers

കര്‍ഷകരുടെ ദുരിതം സംബന്ധിച്ച് കളമശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചുനിന്ന് നടന്‍ ജയസൂര്യ. തനിക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ വ്യക്തമാക്കി.  അറിയാവുന്ന കാര്യങ്ങളും  സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി സംസാരിച്ച കാര്യങ്ങളുമാണ് താന്‍ വേദിയില്‍ പറഞ്ഞത്. ഈ വിഷയം വേദിയില്‍ പറയാതെ നേരിട്ട് ചര്‍ച്ച ചെയ്താലും ഫലപ്രാപ്തിയില്‍ എത്തണമെന്നില്ല. നമ്മെ ഊട്ടുന്നവര്‍ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയതെന്നും ജയസൂര്യ വ്യക്തമാക്കി.

 

തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈകോ പണം നല്‍കിയിട്ടില്ലെന്നും  തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണെന്നുമായിരുന്നു നടന്‍ ജയസൂര്യ കളമശേരിയിലെ കാര്‍ഷികോല്‍സവത്തില്‍ വച്ച് പറഞ്ഞത്. കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൃഷ്ണപ്രസാദ് മാസങ്ങള്‍ക്ക് മുന്‍പ് പണം വാങ്ങിയിരുന്നുവെന്ന് മന്ത്രി പ്രസാദും കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് റേഷന്‍ സംവിധാനത്തിലേക്ക് പോകുന്നതിനാല്‍ പണം കേന്ദ്രസര്‍ക്കാര്‍ കൂടി നല്‍കേണ്ടതുണ്ടെന്ന് മന്ത്രി രാജീവും പ്രതികരിച്ചിരുന്നു. 

 

 

Actor Jayasurya on paddy procurement row