jayasurya-idavelababu-mukes
  • നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി
  • ‘കേസുകൾ പിൻവലിക്കാനുള്ള തീരുമാനം മാറ്റിയത് ഭർത്താവിന്റെ ഇടപെടലിനെത്തുടര്‍ന്ന്’
  • ‘പോക്സോ കേസ് വ്യാജമാണെന്ന് ജനങ്ങൾ മനസിലാക്കി’

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മനോരമ ന്യൂസിനോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് നടി കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. 

 

നടിയുടെ ബന്ധുവായ യുവതി നല്‍കിയ പോക്സോ കേസില്‍ പൊലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. പ്രതികരണം വൈകാരികമായിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും നടി വിശദകീരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ള ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് കഴിഞ്ഞദിവസമാണ് വാട്സാപ്പ് ഗ്രൂപ്പിൽ പരാതികൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് നടിയുടെ സന്ദേശമെത്തിയത്. 

പ്രായപൂർത്തിയാവാത്ത ബന്ധുവായ പെൺകുട്ടിയെ ചെന്നൈയിൽ കൊണ്ടുപോയി പലർക്കും കാഴ്ചവച്ചു എന്ന പരാതിയിൽ നടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മുന്നോട്ടുവന്ന തന്നെ പൊലീസും സർക്കാരും കേസിൽ സഹായിച്ചില്ലെന്നും നിരപരാധിയായ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

An actress from Aluva has stated that she will not withdraw the harassment complaints filed against actors. She revealed that it was her husband’s intervention that led her to change her decision to withdraw the cases. She asserted that the public has understood that the POCSO case against her is false. "If I am guilty in the POCSO case, you can cut my throat," she said, adding that she would face the issue legally.